DWARAKA A U P SCHOOL
***************************TO LIVE IN WISDOM***************************
Tuesday, 21 October 2025
Friday, 27 September 2024
*"വേസ്റ്റ് ടു ആർട് "* "
"സ്വച്ഛത ഹി സേവ " ക്യാമ്പയിൻ്റെ ഭാഗമായ് ദ്വാരക എ .യു .പി . സ്കൂളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡൻ്റ് ) അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ ശിഹാബുദ്ദീൻ അയാത്ത് ഉദ്ഘാടനം ചെയ്തു .റവ. ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ )12-ാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. മികച്ച പ്ലക്കാർഡ് തയ്യാറാക്കിയ പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. ഷോജി ജോസഫ് ( HM ), കുമാരി മനീഷ (ഹെൽത്ത് ഇൻസ്പെക്ടർ ) , ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി )
എന്നിവർ സംസാരിച്ചു. ഗ്രാനിയ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. "എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം" എന്ന വലിയ സന്ദേശം പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ ഉതകുന്നതായിരുന്നു ഇന്ന്നടന്നപ്രവർത്തനങ്ങൾ .
https://www.facebook.com/share/p/Uu5ceo11UzyuoP1W/?mibextid=qi2Omg
സ്വച്ഛത റാലി
*സ്വച്ഛത റാലി*
എടവക ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വാരക എ .യു .പി സ്കൂളിലെയും , സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെയും N-C-C , സ്കൗട്ട് & ഗൈഡ്സ് , ട്രാഫിക് ക്ലബ്ബ് , കബ്ബ് , ബുൾ - ബുൾ , S P C എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ " ക്ലീൻ എടവക ഗ്രീൻ എടവക " എന്ന മുദ്രാവാക്യവുമായി ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ ദ്വാരക മുതൽ നാലാം മൈൽ വരെ റാലി നടത്തി. ശ്രീ. ശിഹാബുദ്ദീൻ (ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ )
അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. അഹമ്മദ് കുട്ടി ( പഞ്ചായത്ത് പ്രസിഡൻ്റ് എടവക ) ഉദ്ഘാടന കർമം നിർവഹിച്ചു. ശ്രീമതി ഗിരിജ സുധാകരൻ , (വൈസ് പ്രസിഡൻ്റ് ) ശ്രീ ഷിൽസൺ മാത്യു , വത്സൻ എം.പി, ബാബുരാജ് , വിനോദ്
(വാർഡ് മെമ്പർമാർ ) , ശ്രീ ലത്തീഫ് (വ്യാപാരി വ്യവസായ ഏകോപനസമിതി ) എന്നിവർ ആശംസകൾ അർപ്പിച്ചു.
Thursday, 26 September 2024
WAYANAD DISTRICT SCHOOL CHESS CHAMPIONSHIP 2024-25
WAYANAD DISTRICT SCHOOL CHESS CHAMPIONSHIP 2024-25
Adon Paul Vincent
DWARAKA AUP SCHOOL
SUBJUNIOR BOYS
Second Prize and Selected to State Chess Championship
Congratulations
Saturday, 7 September 2024
Anti-drug Campaign
The Corporate Educational Agency, Diocese of Mananthavady announced the results of the Anti-Drug Campaign, a joint initiative by the Corporate Educational Agency and KCBC Madhya Virudha Samithi. Water colour LP first - SARGA MARIYA ROSHIN LP collage art group 2nd-Muhammad Sahil M
Friday, 5 July 2024
ഇമ്മിണി ബല്യ ഓർമകൾ.
ദ്വാരക എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുമാരി ഐശ്വര്യ പി.എസ്(ക്ലബ്ബ് സെക്രട്ടറി) ദിന സന്ദേശം നൽകി. കുമാരി അയന ജോൺ ബഷീറിൻ്റെ ഭാഷാശൈലിയിലും, രചനാശൈലിയിലും വേറിട്ടകൃതിയായ ബാല്യകാലസഖി പരിചയപ്പെടുത്തി. പ്രാദേശിക വാമൊഴികൾക്ക് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരു മലയാള സാഹിത്യ കാരൻ ഇല്ലെന്ന് കുട്ടികൾക്ക് മനസ്സിലായി. LP വിഭാഗം കുട്ടികൾ ബഷീറിൻ്റെ കഥാപാത്രങ്ങളായി വേഷപ്പകർച്ചയിൽ പങ്കെടുത്തു. പാത്തുമ്മയും ആടും, സുഹറ, എട്ട് കാലി മമ്മൂഞ്ഞ് , മജീദ്, ഐഷുക്കുട്ടി തുടങ്ങി ധാരാളം കഥാപാത്രങ്ങളായി കുട്ടികൾ മാറി. രക്ഷിതാക്കളും ആവേശത്തോടെ മൽസരത്തിന് പിന്തുണയേകി . കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, പുസ്തക പ്രദർശനം, കഥാപാത്രങ്ങളുടെ പേര് കണ്ടെത്തൽ, കൃതികളിലെരസകരമായ വാമൊഴിപദശേഖരം(ബടുക്കൂസ്, പുയു, പളുങ്കൂസൻ, ഞ്ഞാ ഞ്ഞിം മാന്തും........ എന്നിവ) തുടങ്ങി ധാരാളം മൽസരങ്ങൾ യു.പി.വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും
Tuesday, 2 July 2024
PTA GENERAL BODY
സാകം 2024-25
ദ്വാരക എ .യു .പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പി.ടി.എ. ജനറൽ ബോഡിയും, ആദ്യ ക്ലാസ്സ് പി.ടി.എ.യും റവ.ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. ശ്രീ.ജിജേഷ് പി.എ (PTA പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ LSS, USS, മോറൽ സയൻസ് വിജയികളെ അനുമോദിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക " തെളിമ" പ്രകാശനം ചെയ്തു. ശ്രീ. ഷോജി ജോസഫ്( HM), ശ്രീമതി ലിസ്സി. ടി.ജെ(സീനിയർ അസിസ്റ്റൻ്റ്), ശ്രീ. സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി), ശ്രീ. ബിമൽരാജ് (PTA എക്സിക്യൂട്ടീവ് അംഗം) എന്നിവർ സംസാരിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.ജിജേഷ് പി.എ വീണ്ടും PTA പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ അബ്ദുൾ സലാം(വൈസ് പ്രസിഡൻ്റ്), ശ്രീമതി ഹെൽന മനു(MPTA പ്രസിഡൻ്റ്), ശ്രീമതി ഡാനിയ കെ.ജി(വൈസ് പ്രസിഡൻ്റ്) എന്നിവരടക്കം 18 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ആയിരത്തോളം വരുന്ന രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് PTA ജനറൽ യോഗം സമ്പന്നമായി. മുഴുവൻ രക്ഷിതാക്കളും ക്ലാസ്സ് പി.ടി .എ യിലും പങ്കെടുത്താണ് മടങ്ങിയത്. സാകം(കൂടെ) എന്നതിനെ സാർത്ഥകമാക്കി , അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒരേ മനസ്സോടെ കൈകോർത്താൽ മാത്രമേ
പഠന പ്രകിയ പൂർണമാകൂ
എന്ന ചിന്ത രക്ഷിതാക്കൾക്ക് പകർന്ന് നൽകിയാണ് യോഗം അവസാനിപ്പിച്ചത്.
Friday, 28 June 2024
കുഞ്ഞെഴുത്ത് വിതരണ ഉദ്ഘാടനം
കുഞ്ഞെഴുത്ത് സചിത്ര പാഠപുസ്തക പ്രവർത്തന പുസ്തക വിതരണ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് നിർവഹിച്ചു
Wednesday, 26 June 2024
" ലഹരി രഹിതം നിത്യ ഹരിതം"
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വാരക എ.യു പി സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്. റവ:ഫാദർ ബാബു മൂത്തേടത്ത്( സ്കൂൾ മാനേജർ) , ലഹരി വിരുദ്ധ ദിന സന്ദേശം നൽകി, "എരിയുകയില്ല
എരിയിക്കുകയുമില്ല" എന്ന സന്ദേശമെഴുതിയ ബാനറിൽ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനകർമം നിർവഹിച്ചു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ശ്രീമതി സ്മിത ഷിജു(MPTA പ്രസിഡൻ്റ്), മാസ്റ്റർ നോബിൾ റോഷൻ, കുമാരി തൻമയ ഷജിൽ (വിദ്യാർത്ഥികൾ) എന്നിവർ സമൂഹവും, ലഹരിയും എന്ന വിഷയത്തിൽ സംസാരിച്ചു . തുടർന്ന് ലഹരി ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച 'ഫ്ലാഷ് 'മോബ് ശ്രദ്ധേയമായി. വർണക്കടലാസിൽ പൊതിഞ്ഞു വച്ച മഹാവിപത്തുകളെ തിരിച്ചറിയാനും, ചതിക്കുഴികളിൽ പെടാതിരിക്കാനും ഉതകുന്നതായിരുന്നു നൃത്താവിഷ്ക്കാരം. വിദ്യാർത്ഥികളിലൂടെ വീടുകളിലേക്കും തദ്വാരാ സമൂഹത്തിലേക്കും "ലഹരി ജീവിതത്തോട്" എന്ന സന്ദേശം എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്കായ് നടപ്പിലാക്കുന്നത്. ലഹരി രഹിത ഭവനം, ( കുടുംബ പ്രതിജ്ഞ), ബോധപൗർണമി(കോളനികളിൽ ബോധവൽക്കരണം), പോസ്റ്റർ രചന, നാടകാവതരണം,( അണയട്ടെ ലഹരി തെളിയട്ടെ ജീവിതം) കവിതാരചന, മുദ്രാ വാക്യരചന, ലഹരി വിരുദ്ധ മനുഷ്യശൃംഖല,
റാലി , ലഹരിവിരുദ്ധ സ്റ്റിക്കർ വിതരണം, തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. HM ഷോജി ജോസഫ്, ക്ലബ്ബ് കൺവീനർ ജിഷ അഗസ്റ്റ്യൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അക്ഷരായനം
അക്ഷരായനം
ദ്വാരക എ .യു .പി .സ്കൂളിൽ വായന വാരാചരണ സമാപനം, വിദ്യാരംഗം
കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകൾ എന്നിവ റവ. ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. സി.എം സന്തോഷ്(10-ാം വാർഡ് മെമ്പർ, എടവക പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു.
ലഹരി വായനയോടാകണം എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. കവിതകൾ ചൊല്ലിയും, കഥകൾ പറഞ്ഞും അക്ഷര യാത്രയ്ക്ക് മാറ്റ് കൂട്ടിയാണ് ഉദ്ഘാടകൻ വേദി വിട്ടത്. വായന വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മൽസര വിജയികൾക്ക് ശ്രീമതി സ്മിത ഷിജു ( MPTA പ്രസിഡൻ്റ്)സമ്മാനദാനം നടത്തി. അവധിക്കാല വായനക്കുറിപ്പ് തയ്യാറാക്കൽ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി നിദ ഫാത്തിമ(UP), കുമാരി സാങ്റ്റ തെരേസ സനീഷ്(LP) എന്നീ വിദ്യാർത്ഥികളെHM ഷോജി ജോസഫ് അനുമോദിച്ചു. ശ്രീമതി. ത്രേസ്യ കെ.വി, ശ്രീമതി ദിൽന കെ.സി(വിദ്യാരംഗം കൺവീനേഴ്സ്) എന്നിവർ സംസാരിച്ചു
Subscribe to:
Comments (Atom)
.jpg)

